മട്ടാഞ്ചേരിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു


കൊച്ചി മട്ടാഞ്ചേരിയിൽ മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് യുവാവിന്റെ പരാക്രമം. മൂന്ന് കിലോമീറ്ററോളം ദൂരത്തിനിടെ ഏഴോളം വാഹനങ്ങളാണ് യുവാവ് ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ ഇടപ്പള്ളി സ്വദേശി ഡാൾട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചങ്ങാടി മുതൽ കുരിയച്ചൻ നട വരെയുള്ള ഭാഗത്താണ് യുവാവ് കാറുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. ഇടിച്ചുതെറിപ്പിച്ച വാഹനങ്ങളിൽപ്പെട്ട ഒരു ബൈക്ക് കാറിൽ കുടുങ്ങിയിട്ടും ഏകദേശം ഒരു കിലോമീറ്ററോളം ദൂരം യുവാവ് വാഹനം ഓടിച്ചതായി നാട്ടുകാർ പറഞ്ഞു.തുടർന്ന് നാട്ടുകാർ ഡാൾട്ടനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ പ്രകോപിതരായ നാട്ടുകാർ പ്രതിയുടെ കാർ അടിച്ചുതകർത്തു. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. പ്രതി ഓടിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *