സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ; അർജുൻ എൻ എസിന് അനുമോദനം.


തളിപ്പറമ്പ്: നവംബ‍ർ 17 മുതൽ 21 വരെ പാലക്കാട് മണ്ണാർകാട് നടന്ന സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തളിപ്പറമ്പ് പട്ടുവത്തെ മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ അർജുൻ എൻ എസിനെ പട്ടിക വർഗ വികസന വകുപ്പിനു വേണ്ടി സീനിയർ സൂപ്രണ്ട് ഗിരീഷ്.പി അനുമോദിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ മാനേജർ വീരേന്ദ്രകുമാർ, സീനിയർ ക്ലർക്ക് സജ്ന എൻ.പി, ഓഫീസ് ഹോസ്റ്റൽ മെസ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു. വയനാട് സ്വദേശിയായ അർജുൻ എൻ എസ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന നി‍‍ർമ്മാണ മത്സരത്തിൽ ആണ് A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ലാ തല മത്സരത്തിൽ സെക്കൻ്ഡ് A ഗ്രേഡ് നേടിയാണ് അർജുൻ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.


Leave a Reply

Your email address will not be published. Required fields are marked *