സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 265 രൂപയാണ് കേരളത്തിൽ സ്വർണ വില ഇടിഞ്ഞിരിക്കുന്നത്. ഇതോടെ നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,505 രൂപയിലും പവന് 1,16,040 രൂപയിലുമാണ് കേരളത്തിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വർണ വിലയിൽ വർധനവ് രേപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് ശേഷമാണ് ഇന്നലെ വില ഭേദപ്പെട്ട രീതിയിൽ ഉയർന്നത്. ഒരു ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയും ആയിരുന്നു ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയിരുന്ന വില.
അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

