ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
അഡ്വ. ബി എ ആളൂര്‍ ആണ് ലൈലയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് ലൈലയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.