ക്ഷേത്രത്തില്‍ ഇന്നലെ 139 വിവാഹങ്ങള്‍ നടന്നു. ദേവസ്വം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ വിവാഹത്തിനെത്തിയവരും ഭക്തജനങ്ങളുമായി നടപ്പുര നിറഞ്ഞു.
വധൂവരന്മാർ മണ്ഡപത്തിലേക്കെത്താൻ ബുദ്ധിമുട്ടി. വിവാഹങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ സാധാരണ ദേവസ്വം മുന്നൊരുക്കം നടത്താറുണ്ട്. കിഴക്കേ നടപ്പുരയില്‍ വണ്‍വേ സംവിധാനം ഏർപ്പെടുത്തുന്നതിനാല്‍ വിവാഹത്തിനെത്തുന്നവർക്ക് തിരക്കനുഭവപ്പെടാതെ വിവാഹമണ്ഡപത്തിലെത്താനാകും. കൂടുതല്‍ പോലീസിനേയും നിയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഈ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ല.
സെക്യൂരിറ്റി മാത്രമാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. നാലു വിവാഹമണ്ഡപങ്ങളിലുമായാണു വിവാഹങ്ങള്‍ നടന്നത്. ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.