നേരിയ ആശ്വാസം: ജൂണിൽ വൈദ്യുതി ചാർജിൽ ഇളവ്


ജൂൺ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്‌ഇബി.

രണ്ട് മാസത്തിൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും.

ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റ് എട്ടു പൈസ നിരക്കിലാണ് സർചാർജ് ഈടാക്കി വരുന്നത്.

1000 വാട്സ് വരെ കണക്ടഡ് ലോഡും പ്രതിമാസം നാല്പത് യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിൽ ഉള്ളവരെയും ഇന്ധന സര്‍ചാര്‍‍ജില്‍ നിന്നും പൂർണമായും ഒഴിവാക്കി.


Leave a Reply

Your email address will not be published. Required fields are marked *