• Fri. Sep 20th, 2024
Top Tags

സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത; കൂട്ടുപുഴ പാലം 31ന് തുറന്നു.

Bydesk

Jan 31, 2022

ഇരിട്ടി : സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത. കൂട്ടുപുഴ പാലം 31ന് 10:00 നു പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗതത്തിനു തുറന്നു നൽകി.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ , വീരാജ്‌പേട്ട എം.എൽ.എ. കെ ജി ബൊപ്പയ്യ, അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

നേരത്തെ പുതുവർഷ ദിനത്തിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന പരാതി കുടകിൽ നിന്ന് ഉയർന്നതിനെ തുടർന്നു മാറ്റുകയായിരുന്നു.
4 വർഷവും 4 മാസവും നീണ്ട കാത്തിരിപ്പിന് ഒടുവിൽ നിർമാണം പൂർത്തിയായ കൂട്ടുപുഴ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാത്തതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ മാസം 27 നു പണി പൂർത്തിയായി. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽ പെടുത്തിയാണു കൂട്ടുപുഴ പാലം പണിതത്. 5 സ്പാനിൽ ആണു 84 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം പണിതത്. 18 മീറ്ററിന്റെ 4 സ്പാനുകളും 12 മീറ്ററിന്റെ 1 സ്പാനുമാണു ഉള്ളത്. 2 വശത്തും സമീപന റോഡും പണിതു. നടപ്പാത, അടയാളപ്പെടുത്തൽ, റോഡ് സ്റ്റഡ്സ്, സൈൻ ബോർഡുകൾ, സോളർ വഴിവിളക്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *