കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോട് കൂടിയ മഴ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 ഡിസംബർ 03 മുതൽ 06 വരെ ഇടിമിന്നലോടു കൂടിയ മഴയുണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.ഇന്ന് (03/12/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല.

