സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്കു സാധ്യത. ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍പോകരുത്. തമിഴനാട് തീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ 26ാം തീയതി വരെ ശക്തമായ മഴ തുടരും. നാളെ പത്തു ജില്ലകളിലും മറ്റന്നാള്‍ 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മഴയും വെള്ളക്കെട്ടും മൂലം അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. മഴ മാറുന്നത് വരെ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. ബീച്ചുകള്‍ വെള്ളച്ചാട്ടങ്ങള്‍, മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രവേശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. അടിന്തര ഘട്ടങ്ങളെ നേരിടാന്‍ ഫയര്‍ഫോഴ്സ്, റവന്യു, ഫോറസ്റ്റ് , പൊലീസ് വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കി. ജില്ലയില്‍ രാത്രി വരെ ശക്തമായ മഴയാണ് അനുവഭവപ്പെട്ടത്. നഗരമേഖലകളെ അപേക്ഷിച്ച മലയോര മേഖലകളില്‍ മഴ ശക്തമായിരുന്നു.
പെരുമഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെലോ അലര്‍ട്ട്

