കൊട്ടിയൂർ ഓടപ്പൂവിന്റെ നിർമ്മാണം വിതരണം എന്നിവയ്ക്ക് ദേവസത്തിന്റെ അനുമതിയോ ലൈസൻസോ വേണമെന്നുംദേവസത്തിന്റെ അനുമതി ഇല്ലാതെ ഓടപൂവ് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിഎടുക്കുമെന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി. ഉത്തരവിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മന്ദഞ്ചേരിയിൽ നിന്നും കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ഓഫീസിനു മുന്നിലെ മാർച്ച് പോലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് : കെ. കെ. ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഓമന ഭരതൻ, സുബിൻ എൻ എസ്, പ്രജിത്ത്, രാജേഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച നടക്കുന്ന ലേല പരിപാടികൾ തടയുമെന്നും വരുംദിവസങ്ങളിൽ ശക്തമായ നേതൃത്വം നൽകുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചിട്ടുണ്ട്.
കൊട്ടിയൂരിലെ ഓടപ്പൂവ് വിവാദത്തിൽ പ്രതിഷേധിച്ച് ദേവസ്വം ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി

