ഓണപ്പരീക്ഷയില്‍ മാറ്റം; 21-ാം തീയതിയിലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി


സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തി. സ്‌കൂളുകളിലെ ഓണാഘോഷം നിശ്ചയിച്ചിരുന്ന ദിവസം നടത്താനിരുന്ന പരീക്ഷയാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഓഗസ്റ്റ് 21-ാം തീയതി നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് ധാരണയായിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *