തലശേരിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവും പിഴയും


തലശ്ശേരിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം ഒൻപത് വർഷം തടവിനും 30,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
തലശ്ശേരി എം.എം. റോഡിലെ ജി. സതീശനെയാണ് (42) തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ഡി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം
തടവ് അനുഭവിക്കണം.

2024 ഒക്ടോ ബർ 27-ന് വൈകീട്ട് തിരുവങ്ങാട് ആലമ്പത്ത് കളിക്കുകയായിരുന്ന കുട്ടിയെ കക്കൂസിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. തലശ്ശേരി എസ്.ഐ. വി.വി. ദീപ്തിയാണ് കേസെടുത്തത്. ഇൻസ്പെക്ടർമാരായ ടി.പി. രജീഷ്, ബിനു തോമസ് എന്നിവർ അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി ഹാജരായി


Leave a Reply

Your email address will not be published. Required fields are marked *