ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു; വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ


രാജ്യത്ത് 10, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചത്.

ആകെ 3,000 കോടി രൂപയുടെ നോട്ടുകളാണ് ഇതിലൂടെ വിപണിയിലെത്തിക്കുക. പ്ലാസ്റ്റിക് നോട്ടുകൾ പേപ്പർ നോട്ടുകൾക്കൊപ്പം സമാന്തരമായിട്ടായിരിക്കും വിപണിയിലുണ്ടാകുക. പേപ്പർ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങി 60-ഓളം രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്. ഓസ്‌ട്രേലിയയാണ് 1988-ൽ ഇത് ആദ്യമായി അവതരിപ്പിച്ചത്. പരീക്ഷണ ഘട്ടത്തിന് ശേഷം ഇന്ത്യയിലുടനീളം ഇവ വ്യാപിപ്പിക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനമെടുക്കും.


Leave a Reply

Your email address will not be published. Required fields are marked *