പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം


ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.

അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും തിങ്കൾ രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ നൽകാം.

ഒഴിവുകളും മറ്റും രാവിലെ ഒമ്പതിന് hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും വീണ്ടും അപേക്ഷിക്കാനാകില്ല.

തെറ്റായ വിവരങ്ങൾ ഉൾപ്പെട്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിച്ചവർക്ക് അപേക്ഷ പുതുക്കി നൽകാം. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. വി എച്ച് എസ് ഇയിൽ admission.vhseportal.kerala.gov.in ൽ അപേക്ഷിക്കണം.


Leave a Reply

Your email address will not be published. Required fields are marked *