ഇരിട്ടി:ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം നടത്തി. ഒബിസി മോര്‍ച്ച ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. മണ്ഡലം അദ്ധ്യക്ഷന്‍ പ്രശാന്ത് കുമ്പത്തിയുടെ അദ്ധ്യക്ഷതയില്‍ ഒബിസി മോര്‍ച്ച ജില്ല ഉപാദ്ധ്യക്ഷന്‍ കെ.ശിവശങ്കരന്‍ അനുസ്മരണ ഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മനോഹരന്‍ വയോറ, മണ്ഡലം ഉപാദ്ധ്യക്ഷന്‍ കെ.ജയപ്രകാശ്, ജനറല്‍ സെക്രട്ടറിമാരായ അജേഷ് നടുവനാട്, പ്രിജേഷ് അളോറ, ഖണ്ഡ് പ്രൗഡ പ്രമുഖ് സി.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.