കുതിച്ച് കയറി സ്വർണവില; ഇന്ന് പവന് വർദ്ധിച്ചത് 640 രൂപ


സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 600 രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 72000 കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്.

ജൂൺ ഏഴ് മുതൽ 10 വരെ 1480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്നലെയും ഇന്നുമായി 1240 രൂപയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ ഉയർന്നു. ഇന്നത്തെ വില 9100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 65 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7465 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.


Leave a Reply

Your email address will not be published. Required fields are marked *

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia