• Fri. Oct 18th, 2024
Top Tags

നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊന്നിക്കുന്നു: 148 കലാകാരന്മാര്‍ 27 കലാരൂപങ്ങള്‍

Bynewsdesk

Nov 14, 2023

കാഞ്ഞങ്ങാട്: മണ്ഡലം നവകേരള സദസ്സില്‍ കലയുടെ മാമാങ്കം തീര്‍ക്കാന്‍ നാടൊരുങ്ങി. കേരളത്തിന്റെ ഇന്നലകളിലെ ചരിത്രത്തിന്റെ കനല്‍വഴികള്‍ മുതല്‍ ഇന്ന് നാം ചുവടുവെക്കുന്ന പുതിയ കേരളത്തിന്റെ ചരിത്രം വരെ വിവിധ കലാരൂപങ്ങളിലൂടെ അരങ്ങത്തെത്തിക്കാന്‍ ഒരുങ്ങുകയാണ് നാടിന്റെ പ്രദേശിക കലാകാരന്മാര്‍. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയില്‍ പെടുന്ന 148 ഓളം കലാകാരന്മാരാണ് കേരളത്തിന്റെ ചരിത്രം ഫ്യൂഷനിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ പ്രകൃതി ദൃശ്യചാരുതയും, ചരിത്രത്തിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങളും, ശ്രീ നാരായണ ഗുരു, ഇ എം എസ്, മുണ്ടശ്ശേരി, ഒ.ചന്തുമേനോന്‍, വി.ടി.ഭട്ടതിരിപ്പാട്, തുടങ്ങിയ ചരിത്ര പുരുഷന്മാരും, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളിലെ രംഗങ്ങളും, കടമ്മനിട്ടയുടെ കുറത്തി, വയലാറിന്റെ ഗാനങ്ങള്‍, അലാമിക്കളി, ഒപ്പന, മംഗലം കളി, കഥകളി, ഓട്ടം തുള്ളല്‍, തെയ്യം, പൂരക്കളി, തിരുവാതിര, നാടോടി നൃത്തം, കൃഷിപ്പാട്ട് , മാര്‍ഗംകളി, ഫ്യൂഷന്‍ – ക്ലാസിക്കല്‍ നൃത്തങ്ങള്‍ തുടങ്ങിയവയുമായാണ് അരങ്ങിലെത്തുക. നവംബര്‍ 19ന് 2.30 ന് കലാപരിപാടികള്‍ ആരംഭിക്കും. ഒന്നരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ക്ക് ശേഷം നവകേരള സദസ് ആരംഭിക്കും.
കലാപരിപാടികളുടെ പരിശീലനം ആരംഭിച്ചു.പ്രശസ്ത നാടകകൃത്ത് പ്രകാശന്‍ കരിവെള്ളൂരിന്റെ രചനയ്ക്ക് നാടകപ്രവര്‍ത്തകനായ ഒ പി ചന്ദ്രനാണ് രംഗഭാഷയൊരുക്കുന്നത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീലനം ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ. വി സുജാത അധ്യക്ഷയായി. എം രാഘവന്‍, പി.സി ജയരാജന്‍,രമേശന്‍ കോളിക്കര, മധു കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *