കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം: തിരുവല്ല സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ലാ സ്വദേശികളാണ് മരിച്ചത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് എ സിയിൽ നിന്നുവന്ന പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ്…
പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു
കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍…
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.ബൈക്കില്‍ ഉണ്ടായിരുന്ന ഇരിട്ടി ചരള്‍ കല്ലൂപ്രായില്‍ റെറ്റിഷ് മാത്യുവാണ് (41)മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്ക് പറ്റിയത്.…
ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് ദുരന്തവാര്‍ത്ത നാട്ടുകാരറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം…
സിനിമാ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു
സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ (57) അന്തരിച്ചു. 900 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’, തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ…
ഡ്രൈവിങ് ടെസ്റ്റിനിടെ കാറില്‍ കുഴഞ്ഞുവീണു; കണ്ണൂരില്‍ 72കാരന്‍ മരിച്ചു
കണ്ണൂര്‍: ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമ്പുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്. 72 വയസായിരുന്നു. ഉടന്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ്…
ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് (48) അന്തരിച്ചു. തിങ്കൾ രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും…
പേരാമ്പ്ര സ്വദേശി ബഹ്‌റൈനിൽ ഹൃദയഘാധം മൂലം മരണപ്പെട്ടു
കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിലെ എടവനപ്പൊയിൽ ഇ.പി.ഇബ്രാഹിം മാസ്റ്റർ,ആമിന എന്നിവരുടെ മകൻ ഇ.എം.ഷാജി (50) ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ ഹൃദയസ്തഭനത്താൽ അന്തരിച്ചു. ഭാര്യ: ഷർഫീന. മകൻ:ഷെഹസിൻ ഷാജി (പേരാമ്പ്ര ഹൈസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി). സഹോദരിമാർ: ഷെമി ടീച്ചർ (എൻ.വി.യു.പി…
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുസ്ലിം വിഭാഗത്തില്‍ നിന്നുള ആദ്യ ഗവര്‍ണര്‍ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്‌നാട് ഗവര്‍ണറായിരുന്നു. 1927 ഏപ്രില്‍ 30നാണ് ജനനം. 1950…
ദുബൈ കറാമ ഗ്യാസ് സിലിണ്ടർ അപകടം: ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി മരിച്ചു
ദുബൈ: ദുബൈ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബൈ റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് (26) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം…