• Sun. Oct 20th, 2024
Top Tags

പണ്ടുപഠിച്ച പാഠങ്ങള്‍ ഓര്‍ത്തെടുത്ത് അവര്‍ പരീക്ഷയെഴുതി; കണ്ണൂരില്‍ തുല്യതാ പരീക്ഷക്കെത്തിയത് 6260 പേര്‍

Bynewsdesk

Dec 11, 2023

കണ്ണൂര്‍: ജീവിത സായാഹ്നത്തില്‍ കുട്ടികളുടെ ഉത്സവാന്തരീക്ഷത്തില്‍ ബാല്യകാലത്ത് ജീവിതസാഹചര്യങ്ങളാല്‍ പഠനം മുടങ്ങിയ ആയിരങ്ങള്‍ പരീക്ഷയെഴുതി. പേനയും പുസ്തകവുമെടുത്ത് പഠിച്ചത് ഓര്‍ത്തെടുത്ത് കൊണ്ടാണ് മികവുത്സവത്തിന്റെ ഭാഗമായി പരീക്ഷയെഴുതാനെത്തിയത്. പാഠശാലയില്‍ പരീക്ഷയുടെ മണിമുഴങ്ങുമ്പോള്‍ പലരുടെയും മുഖത്ത് കുട്ടിക്കാലത്തുണ്ടായ അതേ പരിഭ്രമം തെളിഞ്ഞിരുന്നു.

എന്നാല്‍ ചോദ്യപേപ്പര്‍ കിട്ടിയപ്പോള്‍ പലരുടെയും മുഖത്ത് ഉത്സാഹവവും ആവേശവുമിരമ്പി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിപൂര്‍ണ്ണ സാക്ഷരതാ പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ 6260 പേര്‍ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. 420 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പഠിതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികള്‍, റിസോഴ്സ് പേഴ്സന്മാര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.

സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, വിദ്യാകേന്ദ്രങ്ങള്‍, വായനശാലകള്‍,വീടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത്. പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റല്‍ സര്‍വേയിലൂടെ 9029 പഠിതാക്കളെയാണ് കണ്ടെത്തിയത്. പഠിതാക്കളില്‍ 7100 പേര്‍ ക്ലാസുകളില്‍ എത്തി. പരിശീലനം ലഭിച്ച വളന്‍ഡറി ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. പരീക്ഷ എഴുതിയവരില്‍ 6240 സ്ത്രീകളും 340 പുരുഷന്മാരും ആണുള്ളത്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 952 പേരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 291 പേരും പരീക്ഷ എഴുതി. അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 86 വയസ്സുള്ള പ്രേമജയാണ് പ്രായം കൂടിയ പഠിതാവ്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ എരുവാട്ടി കമ്മ്യൂണിറ്റി ഹാളില്‍ സാക്ഷരതാ പരീക്ഷ എഴുതുന്ന സഹോദരിമാരായ ആയിഷയും നബീസയും മറ്റുളളവര്‍ക്ക് മുന്‍പില്‍ കൗതുകമായി.

നടുവില്‍ പഞ്ചായത്തിലെ ഉത്തൂര്‍കോളനിയില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്ത 83 വയസ്സുകാരനായ കുഞ്ഞമ്പുവേട്ടനാണ് പരീക്ഷയെഴുതിയ പുരുഷന്‍മാരിയില്‍ പ്രായമേറിയ വിദ്യാര്‍ത്ഥി. ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 89 വയസ്സുള്ള രോഹിണിയമ്മയുമാണ്. 5920 സ്ത്രീകളും 340 പുരുഷന്മാരുമാണ് തുല്യതാപരീക്ഷയെഴുതിയത്. കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലാണ് സാംസ്‌കാരിക കേന്ദ്രങ്ങളിലും തുല്യതാ പഠനകേന്ദ്രങ്ങളിലും പരീക്ഷയെഴുതാന്‍ എത്തിയവരെ സാക്ഷരതാ പ്രവര്‍ത്തകര്‍ സ്വീകരിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *