• Sun. Oct 20th, 2024
Top Tags

ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരിനിർമ്മിത വിദേശമദ്യംപിടികൂടി.

Bynewsdesk

Dec 14, 2023

കണ്ണൂർ എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ മദ്യഗോഡൗണിൽനിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരിനിർമ്മിത വിദേശമദ്യം ന്യൂമാഹിയിൽ വെച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് . എ. കെ. യുടെ നേതൃത്വത്തിലുള്ള കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്ന് പിടികൂടി.

ക്രിസ്തുമസ് പുതു വർഷ ആഘോഷത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു
ഇത്തരത്തിൽ ഇതിനു മുൻപും മദ്യകടത്ത് നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നതിനാൽ നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെ കണ്ണൂർ എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

വാഹനം ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി ആനക്കുളങ്ങര ചന്ദ്രൻ. എ.കെ. ( 54 )എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിനെ കൂടാതെ ഐ.ബി. പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി.ഷാജി, സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ പ്രമോദൻ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി , വിഷ്ണു . എൻ. സി., ബിനീഷ്. എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *