• Sun. Oct 20th, 2024
Top Tags

മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തരുടെ വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു

Bynewsdesk

Dec 16, 2023

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരാണ് ആദ്യം മരിച്ചത്. ഇവർ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പിന്നീട് ഒരാൾകൂടി ആശുപത്രിയിൽ മരണപ്പെട്ടു. ഇതോടെയാണ് മരണം അഞ്ചായത്.

ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തസ്നീമ, ഏഴ് വയസുള്ള മോളി(തസ്നീമയുടെ മകൾ), മുഹമ്മദ് ഹസൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. സബീറ, മുഹമ്മദ് നിഷാദ്, അസ്ഹ ഫാത്തിമ, റൈഹാൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *