• Sun. Oct 20th, 2024
Top Tags

ഒമിക്രോൺ ജെ എൻ1: ജാ​ഗ്രതയിൽ കേരളം, കോവിഡ് പരിശോധനകൾ കൂട്ടിയേക്കും

Bynewsdesk

Dec 18, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സഹാചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താൻ കേരളം. ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ചേർന്നേക്കും. കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാൾ പരിശോധന കൂടുതൽ‌ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കോവിഡ് കണക്ക് എന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്.

അതേ സമയം അതിവേ​ഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ കടുപ്പിക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപ വകഭേദമാണ് ജെ എൻ 1. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ചൈനയിൽ കേസുകൾ കൂടാൻ തുടങ്ങി. ഏഴ് കേസുകളാണ് ഇവിടെ കണ്ടെത്തിയത്.

ജെ എൻ 1 കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ ആണ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള ആൾക്കാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പിന്നാലെ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ജാ​ഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി. കേരളത്തിലെ ആരോ​ഗ്യവകുപ്പമായി ആശയവിനിമയം നടത്തി. ചൈനയിൽ ഇപ്പോഴും തുടരുന്ന വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. ചൈനയിൽ റിപ്പോർട്ട് ചെയ്തത് ഏഴ് കേസുകളാണ്. ഇന്ത്യയിൽ കൂടുതലായും ചെയ്തിരുന്ന എക്സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്, വാക്സിനിലൂടേയും ഒരിക്കൽ രോ​ഗം വന്നത് കൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധ ശേഷിയെ ജെ എൻ 1 മറികടക്കുമെന്നാണ് പറയുന്നത്. ജെ എൻ 1 ന്റെ ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ ആണ് കാണപ്പെടുന്നത് എന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആണ് ലക്ഷണങ്ങൾ കൂടുതലായും പ്രകടമാവുക. അതേസമയം, കേരളത്തിൽ നവംബർ മുതൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐ എം എയുടെ കണക്ക് പ്രകാരം നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത ഫ്ലൂ നെ​ഗറ്റീവായവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ആരോ​ഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *