• Sat. Oct 19th, 2024
Top Tags

സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് 80 രൂപ കുറഞ്ഞു

Bynewsdesk

May 8, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6625 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് 53,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് വില അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5515 രൂപയാണ്. ( gold rate decreased by 80rs )

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *