• Sat. Oct 19th, 2024
Top Tags

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കണ്ണൂരിൽ കെഎസ്‌യു നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

Bynewsdesk

Jun 19, 2024

കണ്ണൂർ: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ കണ്ണൂരിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘ‍ർഷമുണ്ടായത്. പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം.

ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾ റോഡിൽ വീണു. ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *