കുടിയാന്മല നെല്ലിക്കുറ്റിയില്‍ വയോധികയെ ഭര്‍ത്താവ് പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റി മേട്ടുംപുറത്ത് ഭവാനി(75) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ ഉടനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാരായണനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.