• Fri. Oct 18th, 2024
Top Tags

Month: July 2024

  • Home
  • കേരളത്തിൽ വരും ദിവസങ്ങളിലും മഴ തന്നെ

കേരളത്തിൽ വരും ദിവസങ്ങളിലും മഴ തന്നെ

കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം

കണ്ണൂർ : മൂന്ന് ദിവസമായി തുടരുന്ന മഴയിലും ചുഴലി കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലയിൽ കനത്ത നഷ്‌ടം. വൈദ്യുതി വിതരണ മേഖലയിൽ 5.7 കോടിയുടെ നഷടമാണ് ഉണ്ടായത്‌. എച്ച് ടി ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിന്റെ ഭാഗമായി കണ്ണുർ, പയ്യന്നൂർ, തലശേരി, ഇരിട്ടി…

കടൽ പ്രക്ഷുബ്ധമാകും

കണ്ണൂർ : കണ്ണൂരിൽ ഇന്ന് അർധരാത്രി വരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണം.…

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ…

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലിറങ്ങില്ല, ആക്രിയാക്കും’; ഹൈക്കോടതിയിൽ മോട്ടോർ വകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.…

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു: 60% വരെ ഇളവ്; പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ…

ഉദയഗിരി പഞ്ചായത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസവില്പന നിരോധിച്ചു.

കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പന്നികളെ ഇന്ന് കൊല്ലും. 173 പന്നികളെയാണ് റാപിഡ് റെസ്പോൺസ് ടീം കൊല്ലുന്നത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസവില്പന നിരോധിച്ചു. ഇവിടെ പന്നികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും,…

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം…

നിപ വൈറസ് ബാധ: കേരളാ അതിര്‍ത്തിയിൽ താളൂരിൽ യാത്രക്കാരുടെ ശരീരോഷ്‌മാവ് തമിഴ്‌നാട് പരിശോധിക്കുന്നു

മലപ്പുറം പാണ്ടിക്കാട്ടെ നിപ വൈറസ് ബാധയിൽ ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിര്‍ത്തിയിൽ തമിഴ്‌നാട് ആരോഗ്യവിഭാഗം പരിശോധന തുടങ്ങി. താളൂരിലാണ് ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട് മാസ്ക് ധരിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന്…

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10…