• Fri. Oct 18th, 2024
Top Tags

Month: July 2024

  • Home
  • നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ, 196 പേർ ഹൈറിസ്ക് വിഭാഗത്തിൽ; അവലോകന യോഗം ഇന്ന്

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ, 196 പേർ ഹൈറിസ്ക് വിഭാഗത്തിൽ; അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സന്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു.പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്.ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ്…

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? പ്രതീക്ഷയോടെ കേരളം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിർമല…

കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

കർണാടക ഷിരൂരിലെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. കാർമേഘം മൂടി നിൽക്കുന്നതിനാൽ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കളക്ടർ പറഞ്ഞു. അപകടം നടന്ന ശേഷമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിലെ സൂചനകൾ ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ നടക്കുക. കരസേനയും…

നിപ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. പാലക്കാട് വാളയാർ അതിർത്തിയിലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്ന് നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത്…

നിപ: ഹൈറിസ്ക് പട്ടികയിൽ 101 പേർ, തിരുവനന്തപുരത്തെ 4 പേർ സമ്പർക്ക പട്ടികയിൽ; മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി

നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68…

അര്‍ജുന്‍ രക്ഷാദൗത്യം: നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം; റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ, മണ്ണ് നീക്കി പരിശോധിക്കുന്നു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി…

വാഴക്കുലയിലെ തേന്‍ കുടിക്കരുത്, ഉപേക്ഷിക്കപ്പെട്ട പഴങ്ങള്‍ കഴിക്കരുത്: നിപ്പയെ ഒന്നിച്ചു പ്രതിരോധിക്കാമെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍…

റേഷൻ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് റേഷൻ കടകള്‍ അടച്ചിടും

രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാല്‍ ഓണക്കാലത്ത് പൊതുവിതരണ രംഗം…

സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ…