• Fri. Oct 18th, 2024
Top Tags

മലപ്പട്ടത്ത് ഏഴ് വിദ്യാലയങ്ങൾക്ക് ഹരിത കലാലയ പദവി

Bynewsdesk

Oct 7, 2024

 

മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ഒരു ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഹരിത വിദ്യാലയ പദവി പ്രഖ്യാപനം അസി. കലക്ടർ ഗ്രന്ഥെ സായി കൃഷ്ണ നിർവഹിച്ചു. എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചൂളിയാട് എ.എൽ.വി.സ്കൂൾ, കൊളന്ത എ.എൽ.പി സ്കൂൾ, മാപ്പിള എ.എൽപി സ്കൂൾ കാപ്പാട്ടുകുന്ന്, ആർ. എൽ പി. സ്കൂൾ, പൂക്കണ്ടം ആർ.ജി. എം. യു.പി. സ്ക്കൂൾ എന്നീ സ്കൂളുകൾക്കാണ് ഹരിത വിദ്യാലയ പദവി നൽകിയത്. വിദ്യാലയങ്ങളിലെ അടിസ്ഥാന മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ മികവ്, ഹരിത പ്രോട്ടോക്കോൾ പാലനം, വലിച്ചെറിയൽ മുക്ത പരിസരം, ജൈവ പച്ചക്കറി കൃഷി, പച്ചതുരുത്ത്, ജൈവ വൈവിധ്യ പരിപാലനം, ഊർജ സംരക്ഷണം, കുട്ടികളിലെ ശീലവൽക്കരണം തുടങ്ങിയവ മാനദണ്ഡമാക്കി വിലയിരുത്തൽ നടത്തിയാണ് വിദ്യാലയങ്ങൾക്ക് ശുചിത്വ പദവി നൽകിയിട്ടുള്ളത്.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായാണ് ഹരിത പദവി സമ്മാനിക്കുന്നത്.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസി കളക്ടർ ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശിഹാബ് എം, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം സുനിൽകുമാർ , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺമാരായ മിനി.കെ.വി, അജ്നാസ് എം.വി , സജിത, മെമ്പർ ഇ. രവീന്ദ്രൻ, അസി. സെക്രട്ടറി ഷംസുദ്ദീൻ, സ്കൂൾ പ്രധാനാധ്യാപക ർ തുടങ്ങിയവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *