• Fri. Oct 18th, 2024
Top Tags

ഡിജിറ്റൽ ക്രിയേറ്റേഴ്സിന് സൗജന്യ പരിശീലന പരിപാടിയുമായി യുവജന കമ്മീഷൻ

Bynewsdesk

Oct 7, 2024

 

ഡിജിറ്റൽ ക്രിയേറ്റേഴ്സ് ആവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സിനെ വാർത്തെടുക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ യൂട്യൂബ് , മെറ്റ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർന്ന് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. കണ്ടൻ്റ് ക്രിയേഷൻ മേഖലയിലെ അനന്തമായ സാധ്യതകൾ യുവാക്കൾക്ക് തുറന്നുകൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജർ പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളിലെ കണ്ടന്റുകളിൽ നിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്താനും പരിശീലന പരിപാടിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.18 മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം.ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേർക്ക് ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.തിരുവനന്തപുരത്തെ താമസ സൗകര്യം ഉൾപ്പെടെ സംഘാടകർ ഒരുക്കുന്നുണ്ട്. മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ പതിനഞ്ചാം തീയതിക്ക് മുൻപ് creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും നിലവിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയക്കേണ്ടതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *