കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേശാഭിമാനി ലേഖകനെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. മട്ടന്നൂര്‍ പോളിടെക്നിക്ക് കോളേജിലെ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മട്ടന്നൂര്‍ ദേശാഭിമാനി ലേഖകന്‍ ശരത്ത് പുതുക്കുടിയെ പോലീസ് മര്‍ദ്ദിക്കുകയും പോലീസ് വാഹനത്തിലേക്ക് വലിച്ചഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസുകാര്‍ക്കെതിരെ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു.