• Fri. Oct 18th, 2024
Top Tags

എസ്‌.ഡി.പി.ഐ വാഹന ജാഥക്ക് അടക്കാത്തോട്ടിൽ തുടക്കം

Bynewsdesk

Oct 11, 2024

പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു;
എസ്‌.ഡി.പി.ഐ വാഹന ജാഥക്ക് അടക്കാത്തോട്ടിൽ തുടക്കം

കേളകം: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘ജന ജാഗ്രത കാംപയിന്റെ’ ഭാഗമായി എസ്ഡിപിഐ പേരാവൂർ മണ്ഡലം പ്രസിഡൻ്റ് യൂനുസ് ഉളിയിൽ നയിക്കുന്ന വാഹന ജാഥക്ക് അടക്കാത്തോട്ടിൽ തുടക്കം. സെപ്തംബർ 25 മുതൽ ഒക്ടോബർ 25വരെ ഒരുമാസം നീണ്ടുനിൽക്കുന്നതാണ് കാംപയിൻ. ജാഥ രാവിലെ 10:30 ന് അടക്കാത്തോട്ടിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സംസ്ഥാന ഭരണത്തിന്റെയും സംഘപരിവാരത്തിന്റെയും വക്താവായി മാറിയിരിക്കുകയാണ്.
സംഘപരിവാരത്തിന്റെ വംശീയ താല്‍പ്പര്യങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മുഖ്യ മന്ത്രിയുടെ സമീപനങ്ങൾ. ആര്‍എസ്എസ് വംശീയ വിദ്വേഷത്തോടെ നടത്തുന്ന പല പദപ്രയോഗങ്ങളും മുഖ്യ മന്ത്രി പിണറായി വിജയൻ അതേപടി ഏറ്റു പറയുകയാണ്.
മലപ്പുറം ജില്ലയെക്കുറിച്ചും മറ്റും സമീപകാലത്ത് ഉണ്ടായ പല വിവാദങ്ങളും ഉദാഹരണങ്ങളാണ്. പിണറായി വിജയനെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാഷിസ്റ്റുവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അതിന് വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടുകയാണ്.
പിണറായി വിജയന്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്നത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. ഇടതു ഭരണത്തില്‍ സംഘപരിവാര അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്ന ഏജന്‍സിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറിയിരിക്കുന്നു. ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും പോലിസ് പുലര്‍ത്തുന്ന പക്ഷപാതിത്വവും വിവേചനവും ഇതിന്റെ ഫലമാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്നൂറിലധികം കേസുകളുടെ വിവരങ്ങളുണ്ട്. അതില്‍ വധശ്രമം, ഹവാല ഉള്‍പ്പെടെയുള്ളവയുണ്ട്. ഈ കേസുകളില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും എന്തു നടപടി സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് അന്തർധാരകൾ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് വ്യക്തമാകുയുള്ളൂ എന്നും ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു.

സിപിഎം നേതാക്കളുടെ വിദ്വേഷ പ്രചാരണം പുതിയ സംഗതിയല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്. ആര്‍എസ്എസ്സുമായി ഐക്യപ്പെട്ട് തുടര്‍ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മർമാസ്റ്റർ കൂട്ടിച്ചേർത്തു.

പരിപാടിയിൽ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡൻ്റ്മാരായ ഫയാസ് പുന്നാട്,
അഷ്റഫ് നടുവനാട്,
ജോ: സെക്രട്ടറിമാരായ ഷമീർ മുരിങ്ങോടി,
അബ്ദുൽ ഖാദർ എ.കെ,
മണ്ഡലം ട്രഷറർ ഷംസു പാനേരി, എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡൻ്റ് ഷാനവാസ് കാവുങ്കൽ, സെക്രട്ടറി ഷാജഹാൻ കാലായിൽ,
തുടങ്ങിയവർ സംസാരിച്ചു.
വാഹന ജാഥ പേരാവൂർ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7 മണിക്ക് വള്ളിത്തോട്ടിൽ സമാപിക്കും. യോഗത്തിൽ എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സംസാരിക്കും.
രണ്ടാം ദിവസത്തെ വാഹന ജാഥ 19ആം മൈലിൽ നിന്നും ഉച്ച കഴിഞ്ഞു 2:30 ന് ആരംഭിച്ച് വൈകിട്ട് 7 മണിക്ക് ഇരിട്ടിയിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *