ശ്രീ മൂത്തേടം വാദ്യ കലാ സംഘത്തിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടത്തി. ബ്ലാത്തൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രം ശ്രീ നടരാജ മണ്ഡപത്തിൽ വച്ച് അരങ്ങേറ്റം നടത്തിയത്. വാദ്യ കലാരത്നം പയ്യാവൂർ ശ്രീ ഗോപാലൻ കുട്ടി മാരാരുടെ നേതൃത്തിൽ ആണ് പരിശീലനം നൽകിയത്. കഴിഞ്ഞ ഒരു വർഷമായി ക്ഷേത്രത്തിൽ പരിശീലനം തുടങ്ങിയിട്ട്. ഗോപാലൻ കുട്ടി മാരാർ, വിപിൻ മാരാർ എന്നിവരാണ് പരിശീലനം നൽകിയത്.
മാസ്റ്റർ ഹൃത്വിക് കെ, അമർജിത്ത് പി, ആദിദേവ് R R, മയൂഖ് കെ കെ , നന്ദ കിഷോർ E N, അഭിൻ ആനന്ദ്,
നന്ദകിഷോർ. കെ. കെ, അലയ് കൃഷ്ണ പി പി, രജിൽ കെ പി, റിതുദേവ് പി വി, ആദിത്യ് കെ പി, അർജ്ജുൻ ബിജു എന്നിവരാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ചത്.
അരങ്ങേറ്റത്തിന് ശേഷം കുട്ടികൾക്കും, ഗുരുക്കൾക്കുള്ള അനുമോദനവും നടത്തി.