• Fri. Oct 18th, 2024
Top Tags

വയനാട് ചുരമില്ലാപാത യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകണം; ചേംബര്‍ ഓഫ് കൊമോഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍

Bynewsdesk

Oct 14, 2024

ഇരിട്ടി: കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളില്‍ നിന്നും വയനാടിലേക്കും തിരിച്ചും യാത്ര ദുസ്സഹമായിരിക്കുന്നതിനാല്‍ ചുരമില്ലാപാത അടിയന്തരമായി നടപ്പിലാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എയര്‍പോര്‍ട്ട് സിറ്റി ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള ചുരംപാതകള്‍ അപകടകരവും അതിലൂടെയുള്ള യാത്ര ദുസ്സഹവുമാണ്. വനം പരിസ്ഥിതി വകുപ്പുകള്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കാതെ ചുരമില്ലാ പാത യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പ്രസ്തുത റോഡ് യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടിവരുന്ന എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.

ചെയര്‍മാന്‍ കെ.ടി. അനൂപ് അധ്യക്ഷത വഹിച്ചു. പി.കെ. ജോസഫ്, ടി.ഡി.ജോസ്, വി.പി.സതീശന്‍, സുരേഷ് ബാബു, സി. സാജു എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *