സ്വർണ വില ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു. ഗ്രാമിന് 45 രൂപ വർധിച്ച് 7,140 രൂപയും പവന് 360 രൂപ വർധിച്ച് 57,120 രൂപയുമായി. കേരളത്തിൽ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഒക്ടോബർ നാലിന് കുറിച്ച ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
18 കാരറ്റ് സ്വർണ്ണം ഗ്രാമിന് ഇന്ന് 5,900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു.
വെള്ളി വിലയ്ക്ക് ഇന്നും അനക്കമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.