• Mon. Oct 21st, 2024
Top Tags

സ്വർണവില കുതിക്കുന്നു: പവന് 58,400 രൂപ

Bynewsdesk

Oct 21, 2024

സംസ്ഥാനത്ത് സ്വർണവില കുതിച്ച് ഉയരുന്നു. പവന് 58,000 രൂപയും കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം.

ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 58,400 എന്ന സർവകാല റെക്കോർഡിൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് ഇരുപത് രൂപ വർധിച്ച് 7300 രൂപയായി.

ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് രേഖപ്പെടുത്തിയത്. 56,960 രൂപയായിരുന്നു ഒക്ടോബർ നാലിലെ വില.

രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണം. കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വില വർധനവിന് കാരണമാകുന്നുണ്ട്.

നിലവിൽ നടക്കുന്ന ഇറാൻ- ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഈ വർഷം അവസാനത്തോടെ ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വില എത്തുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *