• Fri. Oct 18th, 2024
Top Tags

Month: October 2024

  • Home
  • ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇന്നും സംസ്ഥാനത്ത് മഴ തുടരും, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇന്നും സംസ്ഥാനത്ത് മഴ തുടരും, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 13ന് ഓറഞ്ച് അലർട്ടുണ്ട്. 14ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ശനിയാഴ്ച…

കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ…

റേഷൻ കടകൾക്കും പൊതു അവധി ബാധകം; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച: മന്ത്രി ജി ആർ അനിൽ

കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്നത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി…

ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റ്; 14 മരണം

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ…

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ മുൻപരിചയം ഇല്ല; മൊഴികൾ ശരിവെച്ച് പൊലീസ്

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന്…

ഉളിക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: ഉളിക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരക്കുന്നതിനുള്ള പദ്ധതിക്ക് 1 കോടി രൂപ ലഭ്യമാക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. 2024-25 ലെ എം.എല്‍.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന…

മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിൽ കായികതാരങ്ങളെ അനുമോദിച്ചു.

  ഇരിക്കൂർ ഉപജില്ല കായികമേളയിൽ ജൂനിയർ വിഭാഗം ചാമ്പ്യന്മാരും ഹൈസ്കൂൾ -ഹയർ സെക്കൻഡറി തലത്തിൽ റണ്ണേഴ്സ് അപ്പുമായ വിദ്യാർഥികളെയും ഇരിക്കൂർ ഉപജില്ല നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കീരീടം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചുകൊണ്ട് വിജയാഹ്ലാദ പ്രകടനവും അനുമോദന യോഗവും സംഘടിപ്പിച്ചു. നെല്ലിക്കുറ്റിയിൽ നടന്ന…

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ്…

സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

‘ആ കോടീശ്വരൻ അൽത്താഫ’: 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും…