• Fri. Oct 18th, 2024
Top Tags

Month: October 2024

  • Home
  • മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ്…

സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

‘ആ കോടീശ്വരൻ അൽത്താഫ’: 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും…

ഓം പ്രകാശ് ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിർദേശം

ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം. കേസിൽ ഇന്നലെ…

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

കോഴിക്കോട് ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്.…

ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കായികമേള: ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

രണ്ട് ദിവസമായി പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമലഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. അത്‌ലറ്റിക് മത്സരങ്ങളിൽ 192 പോയിൻ്റോടെയാണ് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. 178 പോയിൻറ്…

വയനാട് പുനരധിവാസം; മോഡൽ ടൗൺഷിപ്പ് ഭൂമി കണ്ടെത്തിയത് രണ്ടിടങ്ങളില്‍, ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മോഡൽ ടൗൺഷിപ്പ് ഒരുങ്ങുന്നത് വൈത്തിരി കൽപ്പറ്റ വില്ലേജുകളിൽ. ഉരുൾപ്പൊട്ടൽ ദുരിതത്തിൽ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പുകളൊരുക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.…

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തു’ടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം…

ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്.…

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോ​ഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണം…