വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യത


വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചമുതൽ 16 വരെ വിവിധ ജില്ലകൾക്ക് റെഡ് അലേർട്ട് നൽകി. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.

15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.

തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയിൽക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia