ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; മലയാളിയായ സീനിയറിന്റെ പേരില്‍ കേസ്


ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ കേസെടുത്ത് പൊലീസ്. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സനാ. സംഭവത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് ചാവക്കാട് സ്വദേശി റിഫാസിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.

സനയുമായി സൗഹൃദത്തിലായിരുന്ന റിഫാസ്, സനയുടെ സ്വര്‍ണം തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ കുടുംബം ആരോപിക്കുന്നത്. വാടകമുറിയില്‍ മറ്റ് മൂന്ന് വിദ്യാര്‍ഥിനികളുടെ കൂടെയാണ് സനാ താമസിച്ചിരുനനത്. സനാ ആത്മഹത്യ ചെയ്ത ദിവസം, ഒരാള്‍ നാട്ടിലും മറ്റ് രണ്ട് പേര്‍ കോളേജില്‍ പോയി പോയിരുന്നു. തലവേദനയാണെന്ന് പറഞ്ഞ സനാ അവധിയെടുക്കുകയായിരുന്നു. എന്നാല്‍, രാവിലെ പത്ത് മണിയോടെ റിഫാസ് വാടകമുറിയുടെ ഉടമയെ ഫോണില്‍ വിളിച്ച് സനാ ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് അറിയിച്ചു. ഇതറിഞ്ഞ് മറ്റ് ചിലരുമായി വന്ന് മുറി പരിശോധിക്കുമ്പോഴാണ് സനയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *