തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


തിരുവനന്തപുരം വെള്ളറടയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകന്‍ അനന്ദു (13) വിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാരക്കോണം പി പി എം എച്ച്എസ്എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലില്‍ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ അനന്തുവിനെ കണ്ടത്. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല സംഭവത്തില്‍ വെള്ളറട പൊലീസ് കേസെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *