ശമ്പള വർധന നടപ്പാക്കാത്തതിലും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ജില്ലയിലെ പാചക വാതക വിതരണ തൊഴിലാളികൾ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.ജില്ലാ ഫ്യുവൽ എംപ്ലോയീസ് യൂണിയന്റെ (സി ഐ ടി യു) നേതൃത്വത്തിലാണ് സമരം. ഇത് സംബന്ധിച്ച നോട്ടീസ് യൂണിയൻ കലക്ടർക്ക് കൈമാറി.
പാചകവാതക വിതരണ തൊഴിലാളി പണിമുടക്ക്

