സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ടിക്കറ്റ് വിൽപനയിൽ റെക്കോഡ് നേട്ടം. ശനിയാഴ്ച നറുക്കെടുപ്പ് നടക്കാനിരിക്കെ, ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റിൽ 44,61,670 ടിക്കറ്റും വിറ്റു.
കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റാണ് വിറ്റത്. 11,55,210 ടിക്കറ്റ് വിറ്റഴിച്ച പാലക്കാടാണ് വിൽപനയിൽ ഒന്നാമത്. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പറിന്റെ (ബി ആർ 109) നറുക്കെടുപ്പ് ശനി പകൽ രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.
300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ഒരു കോടി രൂപ വിതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം, 5 ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വിതം രൂപയും സമ്മാനങ്ങളുണ്ട്.

