കണ്ണൂർ: തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന് വധ ഭീഷണി. ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണിലൂടെ അസഭ്യം വിളിച്ചിരുന്നു. വൈകിട്ട് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കോൾ വന്നത്. വധഭീഷണിയിൽ ടി കെ ഗോവിന്ദൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ടി കെ ഗോവിന്ദൻ എം എൽ എ ക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം

