ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍


ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍
സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൌജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തും. അതുപോലെ തന്നെ ജെൻസികള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതിക്കും തുടക്കം

വിലങ്ങാടിനായി പാക്കേജ്

ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാടിനായി ബജറ്റിൽ പാക്കേജ്. ദുരന്തത്തിൽ തകര്‍ന്ന വിലങ്ങാടിന് പുനര്‍ന നിര്‍മാണത്തിനും പുനരധിവാസത്തിനുമായി 5 കോടി വകയിരുത്തും

 

സലിം കുമാറിന് സ്മാരകം

അന്തരിച്ച നടൻ സലിംകുമാറിന് കൊച്ചിയിഷ സ്മാരകം. ഇതിനായി വകയിരുത്തുന്നത് 1 കോടി

ഫുട്ബോള്‍ സ്റ്റേഡിയം

മലബാറിൽ ഫുട്ബോള്‍ പരിശീലനത്തിന് പുതിയ സ്റ്റേഡിയം തയ്യാറാക്കും. ഇതിനായി വകയിരുത്തുന്നത് 50 കോടിയാണ്

.

റബറിന്‍റെ താങ്ങുവില കൂട്ടി

റബറിന്‍റെ താങ്ങുവില കൂട്ടി. താങ്ങുവില 250 ആക്കി. നിലവിലെ താങ്ങുവില 200 ആണ്.

തീരമേഖലയ്ക്ക് കരുതൽ

തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും.

സിദ്ധാര്‍ത്ഥിന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി

പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി.

മനുഷ്യ മൃഗ സംഘര്‍ഷം

മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

കോഴിക്കോട് കള്‍ച്ചറൽ പാര്‍ക്ക്

കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കള്‍ച്ചറൽ പാര്‍ക്ക്.

ജെൻസികൾക്കായി സ്റ്റാർട്ട് അപ്

ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

കര്‍ഷകര്‍ക്ക് കൈത്താങ്ങ്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും.

രണ്ടാം ഭൂപരിഷ്കരണം

രണ്ടാം ഭൂപരിഷ്കരണത്തിൽ ലാൻഡ് മാനേജ്മെന്‍റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും.

പ്രിയദർശിനി പദ്ധതിക്കായി 600 കോടി

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും.

വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി

വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നൽകും

റിസര്‍ച്ച് പാര്‍ക്ക്

ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി

ജെ സി ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി

ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി

ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും 25 ലക്ഷം സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി.

ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി

ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തി.

ബ്രാൻഡ് കേരളം

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം.

ഗ്ളോബൽ ജോബ് വാച്ച് ടവർ

തൊഴിൽ അവസരം ഉണ്ടാക്കാൻ ​ഗ്ളോബൽ ജോബ് വാച്ച് ടവർ. ആദ്യഘട്ടത്തിൽ വകയിരുത്തുന്നത് 2 കോടി.

എക്കോണമി കോറിഡോര്‍

3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകൾ


Leave a Reply

Your email address will not be published. Required fields are marked *