ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്ത്‌ കസ്റ്റഡിയിൽ


ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.

കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *