പത്തനംതിട്ട: നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നിരുന്ന ‘യുവനേതാവ്’ ഒടുവിൽ മയക്കുമരുന്നുമായി പോലീസിന്റെ വലയിലായി. വ്യാജ ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യൻ (25) ആണ് അറസ്റ്റിലായത്. ഷർഫിന്റെ കൈമലയിലുള്ള വീട്ടിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് 1.590 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.,
പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യ അറയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി. പ്രതി പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലാ ഡാന്‍സാഫ് ടീമും റാന്നി സബ് ഡിവിഷന് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന യുവാവിനെയാണ് MDMA യുമായി പിടിയിലായത്
പത്തനം തിട്ട യിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി അറസ്റ്റില്‍

