കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയായി. പവൻ വിലയാകട്ടെ 1,320 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നത്തെ പവൻ വില 1,02,760 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റിൻ്റെ വില 135 രൂപ ഗ്രാമിൽ കുറഞ്ഞ് 10,560 രൂപയായി. വെള്ളിവില 235 രൂപയാണ്.
ഈ മാസം സ്വർണവിലയിലുണ്ടായ കുറവ് 11,800 രൂപയാണ്. ജൂൺ ഒന്നിന് പവൻവില 1,14,560 രൂപയായിരുന്നു. പിന്നീട് പടിപടിയായി വില താഴേക്ക് പോകുന്നതാണ് കണ്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവന്നതും യുഎസിൽ നിന്നുള്ള സാമ്പത്തിക റിപ്പോർട്ടുകളും സ്വർണത്തെ സ്വാധീനിച്ചു. വരുംദിവസങ്ങളിലും വില താഴേക്ക് വരുമെന്നാണ് വ്യാപാരികളുടെ നിഗമനം. വില പവന് ഒരുലക്ഷത്തിൽ താഴെയാകാൻ വലിയ കാലതാമസം ഉണ്ടായേക്കില്ല.

