തീവണ്ടി യാത്ര നിയമലംഘനത്തിന് പിഴ തുക കൂട്ടി
ജൂൺ 20 മുതൽ പുതുക്കിയ പിഴത്തുക പ്രാബല്യത്തിൽ വന്നിരുന്നു. ഇത് കർശനമാക്കിത്തുടങ്ങി.
തീവണ്ടികളിൽ ശല്യമുണ്ടാക്കിയാൽ 1000 രൂപമുതൽ 5000 രൂപ വരെ പിഴ അടയ്ക്കണം. നിലവിൽ 500 രൂപയാണ് പിഴ. തടവും കിട്ടും.
പുരുഷൻമാർ കോച്ചിനുള്ളിലൂടെ സഞ്ചരിച്ച് ലേഡീസ് കോച്ചിലെത്തിയാൽ 5000 രൂപ പിഴ അടക്കേണ്ടിവരും. മുൻപ് 500 രൂപയായിരുന്നു. പാസഞ്ചർ/എക്സ്പ്രസ് വണ്ടികളിൽ കോച്ചിലും വെളിയിലും വ്യക്തമായി ലേഡീസ് കോച്ച് എന്ന് എഴുതിവെക്കാൻ റെയിൽവേ നിർദേശിച്ചുകഴിഞ്ഞു.
റിസർവ് കോച്ചിലും അംഗപരിമിത കോച്ചിലും അനധികൃതമായി പ്രവേശിച്ചാൽ. 2000 രൂപ മുതൽ 5000 രൂപവരെ പിഴ അടയ്ക്കണ്ടി വരും. മുൻപ് 500 രൂപയായി രുന്നു.
മദ്യപിച്ച് തീവണ്ടിയിൽ കയറിയാൽ 500 രൂപയ്ക്ക് പകരം 1000 രൂപ അടയ്ക്കണം. സാമൂഹികസേവനവും ചെയ്യേണ്ടി വരും.
തീവണ്ടി വാതിൽപ്പടിയിൽ ഇരുന്നാൽ (നിന്നാലും) 500 രൂപ പിഴ.
ശൗചാലയത്തിലായാലും പുറത്തായാലും പുകവലിച്ചാൽ 2000 രൂ പമുതൽ 5000 രൂപവരെ പിഴ മുൻപ് 200 രൂപയായിരുന്നു
കൃത്യമായ വിഷയത്തിനല്ലാതെ അപായച്ചങ്ങല വലിക്കരുത്. ഒരുവർഷംവരെ തടവും 1000 രൂപയും പിഴയും
അനധികൃത കച്ചവടക്കാർക്ക് തടവുശിക്ഷയോ 5000 രൂപയോ അടയ്ക്കണം.
യാചകവൃത്തി പിടിച്ചാൽ 2000 രൂപ അടയ്ക്കണം.
വണ്ടിയിറങ്ങി പാളം മുറിച്ചുകടന്നാൽ 5000 രൂപവരെ പിഴ അടക്കേണ്ടിവ രും.
ടിക്കറ്റില്ലാ യാത്ര ചെയ്താൽ
ജനറൽ കോച്ചിൽ ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ അടയ്‌ക്കേണ്ടുന്ന ചുരുങ്ങിയ ദൂരത്തിനുള്ള തുക 570 രൂപയാണ്. മുൻപ് 320 രൂപയായിരുന്നു. സ്ലീപ്പർ കോച്ചിൽ (200 കിലോമീറ്റർ) 530 രൂപ ഉണ്ടായിരുന്ന പിഴത്തുക 780 രൂപയായി വർധിപ്പിച്ചു

