കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ 07.07.2026 ലെ ജാഗ്രതാ നിർദേശമനുസരിച്ച് പരാമർശം 2 പ്രകാരം ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും പരാമർശം 1, 3 എന്നിവ പ്രകാരമുള്ള മാർഗ്ഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34(m), 73 എന്നിവ പ്രകാരം നാളെ 08.07.2026 തിയതിയിൽ അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. റെസിഡൻഷ്യൽ സ്ക്കൂളുകൾക്കും കോളജുകൾക്കും മേൽ അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം 08.07.2026 ന് ശേഷം ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

