പൊതുജന വായനശാല & ഗ്രന്ഥാലയം പടിയൂർ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടുപ്പിച്ചു.


കല, സാംസ്കാരികം, മാധ്യമപ്രവർത്തനം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വ്യക്തികൾക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഭാരത് സേവക് സമാജ് (BSS) പുരസ്ക്കാരം നേടിയ ശ്രീ നാദം മുരളിയെ ചടങ്ങിൽ അനുമോദിച്ചു.
നാൽപ്പത് വർഷത്തോളമായി കലാരംഗത്ത് സജീവമായ പാവന്നൂർ സ്വദേശിയായ നാദം മുരളി കീബോർഡ് ആർട്ടിസ്റ്റ്, നടൻ, സംവിധായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. മയ്യിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദം കലാക്ഷേത്രത്തിന്റെ ഡയറക്ടറായ അദ്ദേഹം, കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഗ്രന്ഥാലയം സെക്രട്ടറി കെ.പി രാമകൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ. ബൈജു അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.രാജീവ് പരിപാടി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. ശ്രീ നാദം മുരളി ഐ വി ദാസിനെ അനുസ്മരിച്ചു കൊണ്ട് സാംസ്കാരിക പ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ വി തങ്കമണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൂടാതെ എം.കെ മുകുന്ദൻ, പി.വി ഗോവിന്ദൻ, എൻ.കെ ഷീജ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല കമ്മിറ്റി അംഗം പി രാജൻ മാസ്റ്റർ പരിപാടിക്ക് നന്ദി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *